പുതുവർഷത്തിൽ വ്യത്യസ്തമായ ആ​ഗ്രഹങ്ങൾ പങ്കുവെച്ച് കുവൈത്തികൾ

  • 01/01/2024



കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ തലങ്ങളിൽ വലിയ പ്രതീക്ഷകളോടെയാണ് 2024 നെ കുവൈത്തികൾ കാത്തിരിക്കുന്നത്. പുതിയ വർഷം പിറക്കുമ്പോൾ വ്യത്യസ്തമായ ആ​ഗ്രഹങ്ങളാണ് കുവൈത്തികൾ പങ്കുവയ്ക്കുന്നത്. അവരിൽ വലിയൊരു വിഭാഗം വീണ്ടും വിവാഹം കഴിക്കണണെന്നും 
റോഡുകളുുടെ അവസ്ഥ നന്നാകണമെന്നുമുള്ള ആ​ഗ്രഹം പങ്കുവെച്ചുവെന്നുള്ളത് രസകരവുമാണ്. 

അതേസമയം പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സലാഹ് അൽ ജാസിം സിസ്റ്റംസ് പ്രോഗ്രാം നടത്തിയ ഹാപ്പിനസ് സർവേ പ്രകാരം 19.6 ശതമാനം പൗരന്മാരും സമ്പാദ്യവും ശമ്പളവും വർധിപ്പിക്കാനും കടങ്ങൾ വീട്ടാനും ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി. ഇത് നേടിയെടുത്താൽ അവർ കൂടുതൽ സന്തുഷ്ടരായിരിക്കും. അതേസമയം സർവേയിൽ ഉൾപ്പെട്ടവരിൽ 18.8 ശതമാനം പേർ സംതൃപ്തി, ആരോഗ്യം, സംതൃപ്തി തുടങ്ങിയവയാണ് സന്തോഷം തോന്നുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളെന്ന് സ്ഥിരീകരിച്ചു.

Related News