പുതുവർഷ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ

  • 01/01/2024


കുവൈത്ത് സിറ്റി: പുതുവർഷ ആശംകൾ നേർന്ന് ഇന്ത്യൻ അംബാഡർ ഡോ. ആ​ദർശ് സ്വൈക. 2024 പുതുവത്സര വേളയിൽ, കുവൈത്തിലെ നേതൃത്വത്തിനും ജനങ്ങൾക്കും, പ്രത്യേകിച്ച് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിനും അദ്ദേഹം ആശംസകൾ അറിയിച്ചു. അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും പുതിയ സർക്കാരിന്റെും ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കുവൈത്ത് വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഈ വർഷം പുതിയ ഉയരങ്ങളിലെത്തുമെന്നും ഉറപ്പുണ്ട്. പുതിയ പ്രതീക്ഷയോടെ ഒരു പുതുവർഷം ആരംഭിക്കുമ്പോൾ എല്ലാവർക്കും നല്ല ആരോഗ്യവും വിജയവും സന്തോഷവും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News