പുതുവർഷ ദിനത്തിൽ കർശന നടപടികളിലൂടെ സുരക്ഷ ഉറപ്പാക്കി ആഭ്യന്തര മന്ത്രാലയം

  • 01/01/2024



കുവൈത്ത് സിറ്റി: പുതുവർഷ ദിനത്തിൽ കർശന നടപടികളിലൂടെ സുരക്ഷ ഉറപ്പാക്കി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സംഘങ്ങളെ രാജ്യത്തെ ഗവർണറേറ്റുകളിലുടനീളം വിന്യസിച്ചിരുന്നു. ദോഹയിലെ ചാലറ്റുകൾ, ആശുപത്രികൾ, കഫേകൾ, വാണിജ്യ വിപണികൾ, ഓപ്പറ ഹൗസ്, ജാബർ ബ്രിഡ്ജ് എന്നിവിടങ്ങളിൽ ആകെ 15 സ്ഥലങ്ങളിലായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്ന് ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടർ, ബ്രിഗേഡിയർ ജനറൽ ഖാലിദ് ബോനാഷി പറഞ്ഞു.

രാജ്യം ദു:ഖാചരണം തുടരുന്ന പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ആഘോഷ പരിപാടികൾ തടയാനും ബന്ധപ്പെട്ട മേഖലകളുമായ് ഏകോപനത്തോടെ പ്രവർത്തിച്ചു. നിയമലംഘകരെയും വഴിയോര കച്ചവടക്കാരെയും പിടികൂടുന്നതിന് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ക്യാപിറ്റൽ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷ സംഘങ്ങളെ നിയോ​ഗിച്ചിരുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഫാരെസ് അൽ ഖഹ്താനിയും പറഞ്ഞു.

Related News