നാളെ മുതൽ കുവൈത്തിൽ സൂര്യോദയം വൈകും; കാലാവസ്ഥാ റിപ്പോർട്ട്

  • 01/01/2024

 

കുവൈത്ത് സിറ്റി: ശൗല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ മുറബ്ബാനിയ്യ സീസൺ അതിന്റെ അവസാനത്തോട് അടുക്കുകയാണെന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു. ശൗല ദിനങ്ങളിൽ രാത്രി സമയങ്ങളിൽ താപനില കുറയുകയും തണുപ്പിന്റെ തീവ്രത കൂടുകയും ചെയ്യും. ശൗല നക്ഷത്രത്തിന്റെ ദിവസങ്ങളുടെ എണ്ണം 13 ആണ്. ശൗല നക്ഷത്രം പ്രത്യ​ക്ഷപ്പെടുന്ന ആദ്യ ദിനത്തിലെ സൂര്യോദയ സമയം രാവിലെ 6:43-നാണ്. സൂര്യാസ്തമയം വൈകുന്നേരം 5:10-നാണ്. രാത്രിയുടെ ദൈർഘ്യം കൂടുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

Related News