ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസുകളിൽ കുവൈത്തിൽ നാല് പ്രവാസികൾ അറസ്റ്റിൽ

  • 01/01/2024



കുവൈത്ത് സിറ്റി: ചെമ്പ് കേബിളുകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാല് പേർ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെമ്പ് കേബിൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണങ്ങൾക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഏഷ്യക്കാരായ നാല് പ്രവാസികൾ പിടിയിലായത്. കേബിളുകൾ മുറിക്കുന്നതിനിടെ പ്രതികളിൽ ഒരാളെ പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കളും കേബിൾ കട്ടിംഗിനായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ജലീബ് ​​അൽ ഷുവൈക്ക് പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News