വ്യാജ നോട്ട് നിർമ്മിച്ചിരുന്ന ആഫ്രിക്കൻ സംഘം പിടിയിൽ

  • 01/01/2024



കുവൈത്ത് സിറ്റി: വ്യാജ നോട്ട് നിർമ്മിച്ചിരുന്ന ആഫ്രിക്കൻ സംഘത്തെ അറസ്റ്റ് ചെയ്ത് ക്രിമിനൽ സെക്യൂരിട്ടി വിഭാ​ഗം. വ്യാജ നോട്ടുകളുടെ നിർമ്മാണത്തിലൂടെയും പ്രചാരത്തിലൂടെയും വ്യക്തികളെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സംഘത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു ഇലക്ട്രിക് യന്ത്രം, യഥാർത്ഥ നോട്ടുകളോട് സാമ്യമുള്ള നിറമുള്ള കടലാസ് ഷീറ്റുകൾ, വ്യാജ കറൻസി, ഇരകളെ കബളിപ്പിച്ച് പണം തട്ടാൻ ഉപയോഗിച്ച സിന്തറ്റിക് വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News