കുവൈത്തിലേക്ക് വൻ മയക്കുമരുന്ന് കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

  • 02/01/2024



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് ​ഗുളികകൾ കടത്തിയ രണ്ട് പേർ അറസ്റ്റിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ 35 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 300,000 ക്യാപ്റ്റഗൺ ഗുളികകളും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടികൂടിയ വസ്തുക്കളുടെ ഏകദേശ വിപണി മൂല്യം 500,000 കുവൈത്ത് ദിനാർ. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യും.

Related News