ഖൈത്താൻ അപ്പാർട്ട്മെന്റിൽ മദ്യ നിർമ്മാണം; മൂന്ന് പേർ അറസ്റ്റിൽ

  • 02/01/2024



കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിൽ പ്രാദേശിക മദ്യം നിർമ്മിച്ച മൂന്ന് പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറേറ്റ് ജനറൽ അധികൃതർ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഉദ്യോഗസ്ഥർ ഖൈത്താനിലെ അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തുകയും മദ്യം നിർമ്മിച്ചിരുന്ന കേന്ദ്രം കണ്ടെത്തുകയുമായിരുന്നു. മദ്യം നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ അടങ്ങിയ 100 ബാരലുകളും വിൽപനയ്ക്ക് തയ്യാറായ 24 കുപ്പി നാടൻ മദ്യവും പിടിച്ചെടുത്തു. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News