മുട്ടയുടെ ലഭ്യതയില്‍ ക്ഷാമം നേരിട്ട് കുവൈത്തിലെ സഹകരണ സംഘങ്ങൾ; കയറ്റുമതി നിർത്തിവച്ചു

  • 02/01/2024

 


കുവൈത്ത് സിറ്റി: സമീപ ദിവസങ്ങളിൽ നിരവധി സഹകരണ സംഘങ്ങൾ മുട്ടയുടെ ലഭ്യതയില്‍ കാര്യമായ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വിവിധ ഔട്ട്‌ലെറ്റുകളിൽ ഷെൽഫുകള്‍ കാലിയായ അവസ്ഥയുണ്ട്. ചില സഹകരണ സ്ഥാപനങ്ങളിൽ വിതരണക്കമ്മി 50 ശതമാനം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചരക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന മുട്ട ലഭ്യത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുണ്ട്. മുട്ടയുടെ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വാണിജ്യ മന്ത്രാലയത്തിന് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ട്.

അതോടൊപ്പം പ്രാദേശിക വിപണികളിലെ ലഭ്യത നിലനിർത്തുന്നതിനും ക്ഷാമമോ വിലക്കയറ്റമോ തടയുന്നതിനുമായി കുവൈത്തിൽ നിന്നുള്ള പുതിയ മുട്ട കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ ഉത്തരവിട്ടു. 

വില വ്യത്യാസങ്ങൾ കാരണം വിദേശ കയറ്റുമതിയിലെ കുതിച്ചുചാട്ടമാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് പ്രാദേശിക വിതരണവും ഡിമാൻഡും തമ്മിലുള്ള വിടവ് വർധിക്കുന്നതിന് കാരണമായി. സഹകരണ സംഘങ്ങളിലെ മുട്ടയുടെ ദൗർലഭ്യത്തിലേക്ക് നയിക്കുകയും ചെയ്തു. സഹകരണ സംഘങ്ങളിൽ ഒരു ട്രേ  മുട്ടയുടെ സ്ഥിര വില 1.2 ദിനാർ ആണ്. പക്ഷേ സമാന്തര വിപണികളിൽ വില ഉയരും.

Related News