രണ്ട് ആകാശ പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 02/01/2024


കുവൈത്ത് സിറ്റി: രാജ്യം ജനുവരിയില്‍ രണ്ട് ആകാശ പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് അല്‍ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ബുധനാഴ്ച കുവൈത്തിന്‍റെ ആകാശത്ത് ക്വാഡ്രാന്റിഡ് ഉൽക്കാവർഷം ദൃശ്യമാകും. ഇത് രണ്ട് ദിവസത്തേക്ക് നീണ്ട് നില്‍ക്കും. ഇതിന് ശേഷം വ്യാഴാഴ്ച രണ്ടാമത്തെ സംഭവമായ പെരിഹെലിയൻ ദൃശ്യമാകും. ക്വാഡ്രാന്റിഡ് ഉൽക്കാവർഷം നാളെ രാത്രി കുവൈത്ത് ആകാശത്ത് അതിന്റെ പാരമ്യത്തിലെത്താൻ ഒരുങ്ങുകയാണ്. ജനുവരി നാലിന് പ്രഭാതത്തിന് മുമ്പുള്ള സമയങ്ങളിൽ ഇത് ദൃശ്യമാകും. പെരിഹെലിയൻ പ്രതിഭാസം സംഭവിക്കുമ്പോൾ, ഭൂമി സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമെന്ന് അല്‍ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു.

Related News