കഴിഞ്ഞ വര്‍ഷം നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്‌സിന് ലഭിച്ച പരാതികളുടെ റിപ്പോർട്ട്

  • 02/01/2024

 


കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷത്തെ പ്രവർത്തനത്തെക്കുറിച്ച് ഒരു സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പുറത്തിറക്കി നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്‌സ്. കമ്മിറ്റിക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ വിഭാഗങ്ങളിൽ നിന്ന് 39 പരാതികളും ആവലാതികളും ലഭിക്കുകയും മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചുള്ള രണ്ട് പഠനങ്ങൾ അവതരിപ്പിക്കുകയും ചെയ്തുവെന്ന് കമ്മിറ്റിയുടെ തലവവനും ബ്യൂറോയിലെ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. അബ്ദുൾ റിദ അസിരി പറഞ്ഞു.

സമിതി രണ്ട് സെമിനാറുകൾ നടത്തുകയും തിരുത്തൽ, തടങ്കൽ, സാമൂഹിക പരിപാലന കേന്ദ്രങ്ങൾ ഉൾപ്പെടെ 19 ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. 12 പൊലീസ് സ്റ്റേഷനുകൾ ഇക്കാലയളവില്‍ സന്ദർശിച്ചു. കമ്മിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച് 13 റിപ്പോർട്ടുകൾ പുറപ്പെടുവിക്കുകയും മൂന്ന് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി സഹകരിക്കുകയും ചെയ്തു. ആറ് മാധ്യമ പരിപാടികളിലും മീറ്റിംഗുകളിലും ഒമ്പത് മറ്റ് മീറ്റിംഗുകളിലും കോൺഫറൻസുകളിലും 26 ഇന്‍റേണല്‍ മീറ്റിംഗുകളിലും പങ്കെടുക്കുകയും ചെയ്തു.

Related News