കുവൈത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് ശൃംഖല തകർത്ത് ആഭ്യന്തര മന്ത്രാലയം

  • 02/01/2024


കുവൈത്ത് സിറ്റി: വിദ്യാർത്ഥികളെയും മറ്റ് യുവാക്കളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് ശൃംഖല തകർത്ത് ആഭ്യന്തര മന്ത്രാലയം. സ്‌കൂളുകളിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ഏഷ്യൻ പൗരന്മാര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് കുടുക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. സ്കൂളുകളിലൊന്നിൽ ശുചീകരണത്തൊഴിലാളികളായി ജോലി ചെയ്യുന്നവരുള്‍പ്പെടെ ഏഷ്യക്കാര്‍ അടങ്ങിയ വൻ സംഘത്തെ കുറിച്ചാണ് വിവരം ലഭിച്ചത്. 

ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികൃതര്‍ ഉടനടി കാര്യങ്ങള്‍ ഏകോപിപ്പിച്ചു. കൃത്യമായ നിരീക്ഷണം നടത്തി വിവരങ്ങളുടെ കൃത്യത പരിശോധിച്ച് ആസൂത്രണം ചെയ്ത പദ്ധതിയിലൂടെ മയക്കുമരുന്ന് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിൽപ്പനയ്ക്കുമായി തയ്യാറാക്കിയ മയക്കുമരുന്ന് കൈവശം വച്ച നെറ്റ്‌വർക്കിലെ ഒരു അംഗത്തെ ആദ്യം അറസ്റ്റ് ചെയ്തു. മൂന്ന് വ്യത്യസ്ത ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് നാല് പേരെയും പിന്നീട് പിടികൂടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News