കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈനായി; സേവനം ആരംഭിച്ചു

  • 02/01/2024



കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹല്‍ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങള്‍ കൂടുതലും ഡിജിറ്റലൈസ് ചെയ്യുന്ന  പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെയും നടപടികളുടെയും ഭാഗമാണ് ഈ നടപടിയും.

Related News