കുവൈത്ത് വിപണയില്‍ ഉള്ളി ക്ഷാമം ഇല്ലെന്ന് വാണിജ്യ മന്ത്രാലയം

  • 02/01/2024



കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളും ഉള്ളിയും പ്രാദേശിക വിപണിയിൽ ആവശ്യത്തിന് ലഭ്യമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.  കുവൈത്ത് തുറമുഖങ്ങളിലോ ഗോഡൗണുകളിലോ പച്ചക്കറികളും മറ്റ് സാധനങ്ങളും പൂഴ്ത്തിവച്ചതായുള്ള ആരോപണങ്ങള്‍ മന്ത്രാലയം തള്ളി. ശുബ്രത് അൽ ഖാദർ വെജിറ്റബിൾ മാർക്കറ്റിൽ ടർക്കിഷ്, ഇറാനിയൻ, ജോർദാനിയൻ ഉള്ളി കിലോയ്ക്ക് 240 മുതൽ 250 ഫിൽസ് വരെയാണ് നിരക്കെന്ന് കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർമാൻ ഖാലിദ് അൽ സുബൈ സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയിൽ ഉള്ളി ക്ഷാമമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ ചില ഉള്ളി വ്യാപാരികളുമായും ഇറക്കുമതിക്കാരുമായും ബന്ധപ്പെട്ടതായും യെമൻ, ഇന്ത്യൻ, ഈജിപ്ഷ്യൻ ഉള്ളി അടുത്ത ദിവസങ്ങളിൽ ലഭ്യമാകുമെന്ന് അവർ ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.

Related News