അനാശാസ്യം; കുവൈത്തിൽ 51 പ്രവാസികൾ അറസ്റ്റിൽ

  • 03/01/2024

 

കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് എടുത്ത് രാജ്യത്തെ പൊതു ധാർമ്മിക നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 51 പേർ അറസ്റ്റിൽ. 22 കേസുകളിലായാണ് 51  പേർ അറസ്റ്റിലായതെന്ന് അധികൃതർ പറഞ്ഞു. പൊതു ധാർമ്മികത ലംഘിക്കുന്ന എല്ലാ നിഷേധാത്മക പ്രതിഭാസങ്ങളെയും നിരീക്ഷിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും തുടർച്ചയിൽ, പൊതു ധാർമ്മിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ - ആൻറി ഫേക്ക് കറൻസി ആൻഡ് ഫോർജറി ഡിപ്പാർട്ട്‌മെന്റ് - ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇത്രയും പേർ അറസ്റ്റിലായത്.  
പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Related News