സബ്ഹാൻ റോഡിൽ വാഹനം മറിഞ്ഞ് ഒരു മരണം

  • 03/01/2024


കുവൈത്ത് സിറ്റി: ഇന്റേണൽ സബ്ഹാൻ റോഡിൽ വാഹനം മറിഞ്ഞ് അപകടമുണ്ടായതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വൈകീട്ട് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ലഭിച്ച സ്ഥലത്തേക്ക് സബാൻ സെന്റർ അഗ്നിശമന സേനയെ ഉടൻ നിയോ​ഗിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ഒരാൾ മരണപ്പെടുകയും . ആറ് പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറുകയും ചെയ്തു.

Related News