പുതുവത്സര അവധികൾ അവസാനിച്ചതോടെ സർക്കാർ ഓഫീസുകൾ പതിവ് പ്രവർത്തനങ്ങൾ ആരംഭിച്ചു

  • 03/01/2024


കുവൈത്ത് സിറ്റി: പുതുവത്സര അവധികൾ അവസാനിച്ചതോടെ സർക്കാർ ഏജൻസികളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ അവരുടെ പതിവുപോലെ അവരു‌ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നീതിന്യായ മന്ത്രാലയം ഒഴികെ ഹാജർ നിരക്ക് 80 മുതൽ 90 ശതമാനം വരെയാണ്. നീതിന്യായ മന്ത്രാലയത്തിലെ ഹാജർ നിരക്ക് 67 ശതമാനമാണ്. വൈദ്യുതി, ജല മന്ത്രാലയത്തിൽ 70 ശതമാനവും ആണ്. മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ നടന്നു. എന്നാൽ, ഭൂരിഭാഗം ജീവനക്കാരും വരില്ലെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ മിക്ക സർക്കാർ ഏജൻസികളിലും സന്ദർശകരുടെ എണ്ണം പതിവിലും കുറവായിരുന്നു. 

പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസുകലെയും വിദ്യാർത്ഥികളുടെ പരീക്ഷകൾ പുനരാരംഭിക്കുന്നതിനാൽ സ്‌കൂളുകൾ പൂർണ സജ്ജമായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ മുഴുവൻ ഹാജരും രേഖപ്പെടുത്തി. എലിമെന്ററി, ഇന്റർമീഡിയറ്റ് തലങ്ങളിലെ സ്‌കൂളുകൾ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ആരംഭിച്ചു.

Related News