ട്രാഫിക് സൈൻ ബോർഡിൽ ട്രക്ക് ഇടിച്ചു, ഡ്രൈവർക്കെതിരെ നടപടി

  • 03/01/2024


കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും പൊതു റോഡിലെ ട്രാഫിക് സൈൻ ബോർഡ് നശിപ്പിക്കുകയും ട്രക്ക് ഡ്രൈവർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചതിനും ട്രക്ക് ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ഡ്രൈവറെ റഫർ ചെയ്തു. സുരക്ഷാ വ്യവസ്ഥകൾ ലംഘിച്ച് വാഹനമോടിച്ച ഒരു ട്രക്ക് ഡ്രൈവർ സൈൻബോർഡുമായി കൂട്ടിയിടിക്കുന്ന വീഡിയോ ക്ലിപ്പ് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുകയായിരുന്നു.

Related News