വഫ്രയിൽ മദ്യവും ആയുധവുമായി പ്രവാസികൾ അറസ്റ്റിൽ

  • 04/01/2024

 

കുവൈത്ത് സിറ്റി:  പ്രാദേശിക മദ്യം ഉൽപ്പാദിപ്പിക്കുകയും കടത്തുന്നതിനായി മയക്കുമരുന്ന് കൈവശം വയ്ക്കുകയും ചെയ്ത ഏഴ് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് രേഖകളില്ലാത്ത ആയുധവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തുടർച്ചയായി നടത്തുന്ന നിരീക്ഷണങ്ങളുടെയും പരിശോധനകളുടെയും ഭാ​ഗമായാണ് അറസ്റ്റ്. നാല് ബാരലുകളും 14 വലിയ കുപ്പികളും ലഹരി വസ്തുക്കളും അടങ്ങിയ 10 ബാഗുകളും 2 ആയുധങ്ങളും അൽ-വഫ്ര കാർഷിക മേഖലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News