കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിക്ക് ക്രൂര മർദ്ദനം; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോ​ഗസസ്ഥന് തടവ് ശിക്ഷ

  • 04/01/2024


കുവൈത്ത് സിറ്റി: കാർ കഴുകാത്തതിന്റെ പേരിൽ ഒരു ബംഗ്ലാദേശിയെ ക്രൂരമായി മർദ്ദിച്ച ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ 7 വർഷത്തേക്ക് തടവിലിടാൻ വിധിച്ച് അപ്പീൽ കോടതി. മർദ്ദനത്തിൽ ബംഗ്ലാദേശിയുടെ ഇരു കൈകാലുകളും തളർന്നിരുന്നു. കൗൺസിലർ നാസർ സലേം അൽ ഹെയ്ദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് വിധി പറഞ്ഞത്. ശരീരത്തിന്റെ മൊത്തം ശേഷിയുടെ 50 ശതമാനമെങ്കിലും സ്ഥിരമായ വൈകല്യത്തിന് കാരണമായ പരിക്കുകൾ ബം​ഗ്ലാദേശിക്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയെ 10 വർഷം തടവിലാക്കണമെന്ന് ക്രിമിനൽ കോടതി വിധി. തുടർന്ന് പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.

Related News