പാർലമെന്റ് സമ്മേളനം; കുവൈറ്റ് പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യും

  • 05/01/2024

 


കുവൈത്ത് സിറ്റി: നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ 2024 ജനുവരി ഒമ്പത് മുതൽ 10 വരെ നടക്കുന്ന പാർലമെന്റ് സമ്മേളനങ്ങളിലേക്ക് സർക്കാരിനെയും എംപിമാരെയും ക്ഷണിച്ചു. വിവിധ സുപ്രധാന വിഷയങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയാകും. വിദേശികളുടെ റെസിഡൻസി നിയമത്തിന്റെ നിർദിഷ്ട ഭേദഗതി സംബന്ധിച്ച ആഭ്യന്തര, പ്രതിരോധ കാര്യ സമിതിയുടെ റിപ്പോർട്ടാണ് അതിൽ വളരെ പ്രധനപ്പെട്ട ഒന്ന്. 

ട്രാഫിക്, പോലീസ് നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള ആഭ്യന്തര, പ്രതിരോധ കാര്യ സമിതിയുടെ റിപ്പോർട്ടുകൾ, ബിഡൗണുകൾക്ക് സാമൂഹിക, സിവിൽ, തൊഴിൽ അവകാശങ്ങൾ നൽകുന്ന ബില്ലുകളെക്കുറിച്ചുള്ള അനധികൃത താമസക്കാരുടെ കാര്യ സമിതിയുടെ റിപ്പോർട്ട്, ശമ്പള സ്കെയിലിനു പകരം തന്ത്രപരമായ ബദൽ സർക്കാരുമായി ചർച്ച ചെയ്യാൻ നിരവധി എംപിമാരുടെ അഭ്യർത്ഥന, വിലക്കയറ്റത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ചർച്ച ചെയ്യാനുള്ള അഭ്യർത്ഥന തു‌ടങ്ങിയവയും പാർലമെന്റിൽ ചർച്ചയാകും.

Related News