എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന; ഷുവൈഖിലെ കമ്പനി പൂട്ടിച്ചു

  • 29/01/2024



കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യ കമ്പനിക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ  സംഭരിക്കുകയും അവയുടെ കാലഹരണപ്പെടൽ തീയതികളിൽ കൃത്രിമം കാണിച്ച് കൊണ്ട് റസ്റ്റോറൻ്റുകളിലും കഫേകളിലും കമ്പനി വിതരണം ചെയ്യുകയും ചെയ്‌തുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയർത്തുന്ന തരത്തിലാണ് കമ്പനി പ്രവർ്തിച്ചത്.

കമ്പനി അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ വാണിജ്യ-വ്യവസായ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്തൃ സുരക്ഷയും ക്ഷേമവും ഉയർത്തിപ്പിടിക്കാൻ  കുറ്റക്കാർക്കെതിരായ നിയമനടപടികൾ നിലവിൽ നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സമാനമായ ഇത്തരം നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നമറ്റുള്ളവർക്ക് കൂടിയുള്ള മുന്നറിയിപ്പാമ് ഇതെന്നും അത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News