സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ

  • 29/01/2024

 


കുവൈത്ത് സിറ്റി: ഉമ്മുൽ ഹൈമാനിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. സുഹൃത്തിനെ കൊലപ്പെടുത്തുകയും എട്ടാം റിംഗ് റോഡ് പദ്ധതി സ്ഥലത്ത് മൃതദേഹം കുഴിച്ചിടുകയാണ് കുവൈത്തി പൗരൻ ചെയ്തത്. ജഡ്ജ് ഫൗസാൻ അൽ അൻജാരി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ വാഹനം കത്തിച്ചതിന് പൗരൻ്റെ സഹോദരനെ കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

32 കാരനായ കുവൈത്തി പൗരൻ തൻ്റെ 33 കാരനായ സുഹൃത്തിനെ പലതവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമന്ന് എട്ടാം റിംഗ് റോഡ് പദ്ധതി സ്ഥലത്ത് കുഴിച്ചിട്ടെന്നാണ് കേസ് ഫയലിൽ പറയുന്നത്. ഇതിന് ശേഷം ഉമ്മുൽ ഹൈമാൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറെ വിവരമറിയിച്ചു. മൃതദേഹം അടക്കം ചെയ്തതായി പ്രതി പറഞ്ഞ സ്ഥലത്തേക്ക് എത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

Related News