ഐഎസ് ബന്ധം നിഷേധിച്ച് കുവൈത്തിൽ അറസ്റ്റിലായ ടുണീഷ്യൻ പൗരന്മാർ

  • 29/01/2024


കുവൈത്ത് സിറ്റി: ഭീകരവാദ കേന്ദ്രം ഒരുക്കിയെന്ന് ആരോപണം നേരിടുന്ന ടുണീഷ്യൻ പൗരന്മാരുടെ തടങ്കൽ നീട്ടാൻ കേസിൻ്റെ മേൽനോട്ടം വഹിക്കുന്ന ജഡ്ജി തീരുമാനിച്ചു. തുടർനടപടികൾ തീർപ്പാക്കാതെ രണ്ടാഴ്ചത്തേക്കാണ് നീട്ടൽ. ഐഎസുമായുള്ള ബന്ധത്തിനും കുവൈത്തിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ടുണീഷ്യൻ പ്രതികൾ മൂവരും തടങ്കൽ പുതുക്കൽ ജഡ്ജിക്ക് മുമ്പാകെ ഹാജരായപ്പോൾ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. ഒരു ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കുവൈത്തിലെത്തിയതെന്നും ഐഎസുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതികൾ മോചനത്തിനായി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അവർ ഹർജിയിൽ പറഞ്ഞു.

Related News