കുവൈറ്റ് ഫാമിലി വിസ: ആദ്യ ദിനം ലഭിച്ചത് 1,800 അപേക്ഷകൾ, 1,165ഉം തള്ളി

  • 29/01/2024



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ ഫാമിലി വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ മാർ​ഗനിർദേശങ്ങൾ പാലിച്ച് കൊണ്ടാണ് പ്രവർത്തനം. ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകൾ തീരുമാനം നടപ്പാക്കിയതിൻ്റെ ആദ്യ ദിവസം തന്നെ 1,800 ഇടപാടുകൾ നടത്തി. ഇതിൽ 1,165 ഇടപാടുകൾ നിശ്ചിത വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപേക്ഷകർക്ക് നിർദേശം നൽകി.

ഒരു ആശ്രിത/കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിന് പ്രതിമാസ ശമ്പളം 800 കുവൈത്തി ദിനാറിൽ കുറവായിരിക്കരുത് എന്നാണ് പ്രധാന വ്യവസ്ഥ. സ്പോൺസർ ഒരു യൂണിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം, കൂടാതെ തൊഴിൽ യോഗ്യതയുമായി പൊരുത്തപ്പെടണം. സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ. ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ, സർവ്വകലാശാലകൾ, കോളേജുകൾ, ഉന്നത സ്ഥാപനങ്ങൾ എന്നിവയുടെ പ്രൊഫസർമാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡൻ്റുകൾ തുടങ്ങിയ വിവിധ 14 വിഭാ​ഗങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്.

Related News