ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനം; രാജ്യവ്യാപകമായി ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ

  • 30/01/2024


കുവൈത്ത് സിറ്റി: ഫാമിലി വിസ അനുവദിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് രാജ്യവ്യാപകമായി ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണ് ബന്ധപ്പെട്ടവർ പ്രകടിപ്പിക്കുന്നത്. ഭക്ഷണം, റെസ്റ്റോറൻ്റുകൾ, കഫേകൾ തുടങ്ങിയ മേഖലകളെ ബാധിക്കുന്ന പ്രവാസികളുടെ വലിയ തോതിലുള്ള ഇടപെടലുകളുടെ കാര്യത്തിൽ കുവൈത്ത് മറ്റ് ഗൾഫ് രാജ്യങ്ങളെക്കാൾ വളരെ പിന്നിലാണെന്ന് അസ്സാറ അൽ ഹുസൈനി പറഞ്ഞു. 

പുതിയ മാറ്റം സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമെന്നാണ് അൽ ഹുസൈനിയുടെ അഭിപ്രായം. സമഗ്രമായ വികസനത്തിന് കഴിവുള്ളവരെ ആകർഷിക്കാനുമാകും. റിയൽ എസ്റ്റേറ്റ്, റെസ്റ്ററന്റ് യൂണിയൻുകളിൽ നിന്നും മികച്ച പ്രതികരണമാണ് ഉയർന്നിട്ടുള്ളത്. എന്നാൽ, ജനസംഖ്യാ അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചില ശബ്ദങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സമീപകാല സംഭവങ്ങൾ ഇതിനകം തന്നെ അവിവാഹിതരായ വ്യക്തികളുടെ കടന്നുകയറ്റത്തിനും നിയമലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വർധനവിന് കാരണമായിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Related News