കുവൈത്തിൽ വ്യാപകമായി സുരക്ഷ, ട്രാഫിക് പരിശോധനകള്‍ ശക്തമാക്കി

  • 30/01/2024



കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി സുരക്ഷ, ട്രാഫിക് പരിശോധനകള്‍ ശക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്‍റ്  ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് നിര്‍ദേശം നല്‍കി. നിയമലംഘകരെ പിടികൂടുന്നതിനും ക്രമസമാധാനപാലനത്തിനുമായി അധികൃതർ അടുത്തിടെ സമഗ്രമായ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കെതിരായ ഏത് ഭീഷണിയും കർശനമായി നേരിടുകയും ട്രാഫിക് നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയുമായിരുന്നു ലക്ഷ്യം.

ജാബർ അൽ അഹമ്മദ്, സാദ് അൽ അബ്‍ദുള്ള, കൈറൂവൻ, സെക്കൻഡ് റിംഗ് റോഡ് തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാത്രി പതിനൊന്ന് മണിക്ക് ആരംഭിച്ച് പുലർച്ചെ വരെ, ആറ് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പരിശോധനകളാണ് നടന്നത്. പരിശോധനയില്‍ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 30 വ്യക്തികളെ പിടികൂടി. മറ്റ് 20ലധികം പേർ മയക്കുമരുന്ന് കൈവശം വയ്ക്കൽ, ദുരുപയോഗം, എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കും അറസ്റ്റിലായി. 600ഓളം ട്രാഫിക്ക് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

Related News