പ്രവാസിയുടെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയസംഭവത്തിൽ അന്യോഷണം

  • 30/01/2024

 

കുവൈത്ത് സിറ്റി: പ്രവാസി കുടുംബത്തിന്‍റെ 8,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ ഫോറൻസിക് തെളിവെടുപ്പ് സംഘത്തെ നിയോഗിച്ച് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍. അൽ മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് 6ൽ ഹവല്ലിയിലുള്ള അപ്പാർട്ട്‌മെന്‍റിലാണ് മോഷണം നടന്നത്. കുടുംബത്തോടൊപ്പം പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് പ്രവാസിയുടെ പരാതിയിൽ പറയുന്നു. വീട്ടുകാര്‍ക്ക് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത് എവിടെയാണെന്ന് അറിയാവുന്നയാളാണ് മോഷണം നടത്തിയെന്നാണ് സൂചനകള്‍.

Related News