കുവൈത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള 4 നിർദ്ദേശങ്ങളുമായി എംപി മുഹമ്മദ് അൽ മഹാൻ

  • 30/01/2024



കുവൈത്ത് സിറ്റി: വമ്പൻ മാറ്റങ്ങള്‍ വരുത്തുന്ന നാല് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് എംപി മുഹമ്മദ് അൽ മഹാൻ. സബാഹിയയിൽ നിന്ന് കിംഗ് ഫഹദ് എക്‌സ്പ്രസ് വേയിലേക്ക് നുവൈസീബിലേക്ക് നേരിട്ട് എക്സിറ്റ് സ്ഥാപിക്കുന്നതാണ് ആദ്യത്തെ നിര്‍ദേശം. അലി സബാഹ് അൽ സേലം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെഡ്ഡിംഗ് ഹാളിന് എതിർവശത്ത് സ്ട്രീറ്റ് നമ്പർ 101-ന്‍റെയും സ്ട്രീറ്റ് നമ്പർ 6-ന്‍റെയും ജംഗ്ഷനില്‍ ഒരു റൗണ്ട്എബൗട്ട് കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ദഹാർ, ജാബർ അൽ അലി മേഖലകളിലേക്കുള്ള പ്രവേശനവും എക്സിറ്റും, പ്രത്യേകിച്ച് ബ്ലോക്ക് 2 ലെ കിംഗ് ഫഹദ് റോഡ് എക്‌സിറ്റിലേക്കുള്ള ദഹാർ റൗണ്ട് എബൗട്ടിലേക്കുള്ള ലിങ്ക് എന്നിവയ്ക്ക് വേഗത്തിലുള്ളതായ നടപടികള്‍ വേണം. ഇൻഫര്‍മേഷൻ സൈനുകള്‍ ഇൻസ്റ്റാൾ ചെയ്യുകയും അതിന്‍റെ ഇൻഫ്രാസ്ട്രക്ചറിന്‍റെ നില പുനഃപരിശോധിക്കുകയും വേണം. കിഴക്കൻ അഹമ്മദിയിലെ സ്ട്രീറ്റ് നമ്പർ 320-ൽ ട്രക്കുകൾ നിരോധിച്ചിരിക്കുന്ന സമയം രാവിലെ 7:00 മുതൽ 8:00 വരെയും ഉച്ചയ്ക്ക് 1:00 മുതൽ 2:00 വരെയും ആയി സജ്ജീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News