ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; പുതിയ തീരുമാനങ്ങൾക്ക് നടപ്പാക്കി തുടങ്ങി

  • 30/01/2024



കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ അടിസ്ഥാനമാക്കി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാർ നടപ്പാക്കാൻ തുടങ്ങിയതായി അൽ ദുറ ലേബർ റിക്രൂട്ട്‌മെൻ്റ് കമ്പനിയുടെ ആക്ടിംഗ് ജനറൽ മാനേജർ മുഹമ്മദ് ഫഹദ് അൽ സൗബി. വിമാന ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഫീസ് അടക്കം അടിസ്ഥാനമാക്കിയാണ് റിക്രൂട്ട്മെന്റ്. കമ്പനിയുടെ ഡയറക്ടർ ബോർഡിൻ്റെ പിന്തുണയോടും മാർഗനിർദേശത്തോടും കൂടിയാണ് ഈ നടപടി സ്വീകരിച്ചത്.

സാങ്കേതിക പഠനങ്ങളും ഉഭയകക്ഷി കരാറുകളും അടിസ്ഥാനമാക്കിയും തൊഴിൽ റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലും കൂടിയാലോചിച്ചുമാണ് മന്ത്രാലയം സുപ്രധാന തീരുമാനങ്ങൾ എടുത്തത്. തുടർന്ന് റിക്രൂട്ട്മെന്റിന് ന്യായമായ ഫീസ് ഏർപ്പെടുത്തുകയായിരുന്നു. ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോൾ, പ്രത്യേകിച്ച് വിശുദ്ധ റമദാൻ പോലെയുള്ള ആവശ്യങ്ങൾ വരുമ്പോൾ ഞെട്ടിക്കുന്ന ഫീസ് ഒഴിവാക്കി പൗരന്മാരുടെ ഭാരം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related News