റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അംബാസഡർ വിരുന്നൊരുക്കി

  • 31/01/2024



കുവൈത്ത് സിറ്റി: ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതിന്‍റെ 75 വർഷം പിന്നിട്ടതിന്‍റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിന ആഘോഷ വിരുന്ന് സംഘടിപ്പിച്ചു.  ആഘോഷിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന ശക്തമായ പങ്കാളിത്തത്തിന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനോടും പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനോടും ഇന്ത്യൻ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക കൃതജ്ഞത രേഖപ്പെടുത്തി. ഉപവിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. 

നമ്മുടെ രാജ്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന, തുല്യ വികസനം, ജനാധിപത്യം, ബഹുസ്വരത, മതേതരത്വം എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്‍റെ ചരിത്രപരമായ നാഴികക്കല്ലാണ് ആഘോഷിക്കപ്പെടുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം നമ്മുടെ പരമ്പരാഗത ധാർമ്മികതയിൽ വേരൂന്നിയതാണ്. ഇത് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അഭിമാനമാണെന്നും ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു.

Related News