ബയാൻ കൊട്ടാരത്തിൽ കുവൈത്ത് പതാക ഉയർത്തി; ഹലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് തുടക്കം

  • 31/01/2024

 

കുവൈത്ത് സിറ്റി: ബയാൻ കൊട്ടാരത്തിൽ അമീർ ഷെയ്ഖ് മിഷാലിൻ്റെ സാന്നിധ്യത്തിൽ കുവൈത്ത് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്തിൻ്റെ ദേശീയ ഉത്സവങ്ങൾ പ്രമാണിച്ച് രാജ്യവ്യാപകമായി ആഘോഷങ്ങൾ ആണ് ആരംഭിച്ചിട്ടുള്ളത്. നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൺ, ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ്, കുവൈത്ത് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡൻ്റ്, കസേഷൻ കോടതി മേധാവി അഡെൽ ബൗറെസ്ലി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹിസ് ഹൈനസ് അമീർ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

Related News