പ്രവാസി നികുതി - വാടക ഏറ്റവും കുറവുള്ള രാജ്യം; ആഗോളതലത്തിൽ കുവൈത്തിന്റെ സ്ഥാനം അറിയാം

  • 31/01/2024


കുവൈത്ത് സിറ്റി: ഈ വർഷം താമസക്കാരെ നികുതിയിൽ നിന്ന് ഒഴിവാക്കുന്ന 12 രാജ്യങ്ങളിൽ ആഗോളതലത്തിൽ കുവൈത്ത് രണ്ടാം സ്ഥാനം നേടി. 10-ൽ 6.49 സ്‌കോർ ആണ് കുവൈത്ത് സ്വന്തമാക്കിയത്. സാവ്യ വെബ്‌സൈറ്റ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഒരു അപ്പാർട്ട്മെൻ്റ് വാടകയ്‌ക്കെടുക്കുന്നതിന് ഏറ്റവും സാമ്പത്തികമായി കുറവ് ചെലവ് വരുന്ന നാലാമത്തെ രാജ്യമായി കുവൈത്തിനെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം ശരാശരി ചിലവ് ഏകദേശം 775 ഡോളറാണ്. 

കൂടാതെ, ബ്രൂണെയുമായി ബന്ധപ്പെടുത്തി പ്രതിമാസ ജീവിതച്ചെലവുകളുടെയും പൊതു സേവന ബില്ലുകളുടെയും കാര്യത്തിൽ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ രാജ്യമായി കുവൈത്ത് റാങ്ക് ചെയ്യപ്പെട്ടു. കുവൈത്തിലെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 2,743 ഡോളറാണ്. അതേസമയം, പ്രവാസികളുടെ നികുതി രഹിത രാജ്യമെന്ന നിലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്.

Related News