ആശ്രിത/കുടുംബ വിസ തൊഴിൽ വിസയിലേക്ക് മാറ്റാനാവില്ല; വിശദാംശങ്ങൾ

  • 31/01/2024

 


കുവൈത്ത് സിറ്റി: ആശ്രിത വിസയിൽ രാജ്യത്ത് വരുന്നവർക്ക് കർശന നിർദേശങ്ങളുമായി അധികൃതർ. മേജർ ജനറൽ ഷെയ്ഖ് സലേം അൽ നവാഫിൻ്റെ നേതൃത്വത്തിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് അന്തിമ വ്യവസ്ഥകൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റുകളിൽ ഉടനീളം ഫാമിലി വിസ ലഭിക്കുന്നതിനായി നിരവധി അപേക്ഷകരാണ് എത്തിയത്. റെസിഡൻസ് അഫയേഴ്സ് ആക്ടിംഗ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അലി അൽ അദ്വാനിക്കൊപ്പം ഈ വകുപ്പുകളുടെ ഡയറക്ടർമാരും അസിസ്റ്റൻ്റുമാരും പങ്കെടുത്ത നിർണായക യോഗം വിളിച്ചുചേർത്തു.

ആർട്ടിക്കിൾ 22 (കുടുംബം / ആശ്രിത വിസ) ൽ വിവരിച്ചിരിക്കുന്ന പ്രകാരം ആശ്രിതരെ ഉൾപ്പെടുത്തുന്നത് ഭാര്യമാർക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ഭർത്താവിൻ്റെ ഏറ്റവും കുറഞ്ഞ ശമ്പളം 800 ദിനാർ ആയിരിക്കണമെന്നും ഉൾപ്പെടുത്താൻ അർഹതയുള്ള കുട്ടികളുടെ പ്രായം 14 വയസിൽ കൂടരുതെന്നും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, ഭാര്യയുടെ റെസിഡൻസി സ്റ്റാറ്റസ് ആർട്ടിക്കിൾ 18 (തൊഴിൽ വിസ) ആയി മാറ്റുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് വ്യവസ്ഥകൾ ഊന്നിപ്പറയുന്നു.

Related News