കുവൈത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചയാൾക്ക് മൂന്ന് വർഷം തടവ്

  • 31/01/2024



കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചയാളെ മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. എക്സിൽ സജീവമായ മുസാബ് അൽ ഫൈലക്കാവിയെയാണ് ശിക്ഷിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംപ്രേക്ഷണം ചെയ്തതിനും മൊബൈൽ ഫോൺ ദുരുപയോഗം ചെയ്തതിനും അൽ ഫൈലക്കാവിക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അൽ ഫൈലക്കാവി സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ട ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് വിധിയിലൂടെ കോടതി നൽകുന്നത്.

Related News