കുവൈത്തിൽ കർശന ട്രാഫിക്ക് പരിശോധന: ആറായിരത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി

  • 01/02/2024


കുവൈത്ത് സിറ്റി: രണ്ട് ദിവസം നീണ്ട കർശനമായ പരിശോധന നടത്തി ജനറൽ ട്രാഫിക്ക് വിഭാ​ഗം. 6186 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൂടാതെ, 152 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഒമ്പത് പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എല്ലാ ​ഗവർണറേറ്റുകളിലും ട്രാഫിക്ക് വിഭാ​​ഗത്തിന്റെ പരിശോധനകൾ നടന്നു. വാഹനങ്ങൾക്ക് ശല്യപ്പെടുത്തുന്ന എക്‌സ്‌ഹോസ്റ്റ് ഘടിപ്പിച്ചതിന് 199 കേസുകളെടുക്കുകയും 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, ഈ കാലയളവിൽ 167 റഡാർ ലംഘനങ്ങൾ പുറപ്പെടുവിച്ചു. കർശനമായ ട്രാഫിക്ക് പരിശോധനകൾ രാജ്യവ്യാപകമായി തുടരുമെന്നും അധികൃതർ വിശദീകരിച്ചു.

Related News