അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

  • 01/02/2024



കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിൻ്റെ സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി  അദാൻ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് ആരോ​ഗ്യ മന്ത്രി അഹമ്മദ് അൽ അവാദി, ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അടക്കം നിരവധി പ്രമുഖരാണ് പങ്കെടുക്കാൻ എത്തിയത്. കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നൂറുകണക്കിന് പേർ രക്തം ദാനം ചെയ്യാനായി എത്തി. സമൂഹ ക്ഷേമത്തിനായുള്ള നിരന്തരമായ പ്രതിബദ്ധത പുലർത്തിക്കൊണ്ട് ഇന്ത്യൻ എംബസി, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, കുവൈത്തിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ എന്നിവ തുടർച്ചയായി രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. 2023ൽ മാത്രം എംബസിയും ഐഡിഎഫും സംയുക്തമായി മൂന്ന് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. കുവൈത്തിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ സ്വതന്ത്രമായി 50-ലധികം രക്തദാന ക്യാമ്പുകൾ നടത്തി.

Related News