കുവൈത്തിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  • 01/02/2024



കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് കാലാവസ്ഥ പകൽ സമയത്ത് മിതമായതും രാത്രിയിൽ തണുപ്പ് ഏറിയതായിരിക്കുമെന്നും മുന്നറിയിപ്പ്. താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി കാലാവസ്ഥ തണുപ്പ് ഉള്ളതായിരിക്കും.  കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ വ്യത്യാസപ്പെടും. നേരിയതോ മിതമായ വേഗതയിൽ കാറ്റ് വീശും, പിന്നീട് സജീവമാകും. മണിക്കൂറിൽ എട്ട് മുതൽ 45 കിലോമീറ്റർ വരെയാകും കാറ്റിന്‍റെ വേഗതയെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. വെള്ളിയാഴ്ച തണുപ്പുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കും കാലാവസ്ഥ. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശും. ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.

Related News