കുവൈത്തിൽ പാർട്ട് ടൈം ജോലി സേവനം ഇനി അഷാൽ പ്ലാറ്റ്ഫോമിലൂടെ; പെർമിറ്റിന് ഒരു മാസം മുതൽ ഒരു വര്ഷം വരെയുള്ള ഫീസ് അറിയാം

  • 01/02/2024

 

കുവൈത്ത് സിറ്റി: അഷാൽ പ്ലാറ്റ്ഫോമിലൂടെ പാർട്ട് ടൈം വർക്ക് പെർമിറ്റ് സേവനം അവതരിപ്പിച്ച് മാൻപവര്‍ അതോറിറ്റി. തൊഴിൽ വിപണി മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് കുവൈത്തിലെ നിലവിലുള്ള തൊഴിലാളികളെ പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. പാർട്ട് ടൈം വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ നിന്നും ഫീസിൽ നിന്നും പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്.

ഒരു പാർട്ട് ടൈം വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് ജീവനക്കാർ അവരുടെ തൊഴിലുടമയിൽ നിന്ന് അംഗീകാരം നേടിയിരിക്കണം. കൂടാതെ കരാർ മേഖല ഒഴികെയുള്ള ജോലി സമയം നാല് മണിക്കൂറിൽ കൂടരുത്. പാർട്ട് ടൈം വർക്ക് പെർമിറ്റിനുള്ള ഫീസ് പ്രതിമാസം അഞ്ച് ദിനാർ, മൂന്ന് മാസത്തേക്ക് 10 ദിനാർ, ആറ് മാസത്തേക്ക് 20 ദിനാർ, വർഷം മുഴുവനും 30 ദിനാർ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ ഈ സേവനം അവതരിപ്പിക്കുന്നത് ദേശീയ തൊഴിലവസരങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടാണെന്ന് അതോറിറ്റി വ്യക്തമാക്കി.

Related News