രോ​ഗങ്ങൾ പടരാൻ സാധ്യത കൂടുതൽ; ജാ​ഗ്രത വേണമമെന്ന് മുന്നറിയിപ്പ്

  • 02/02/2024



കുവൈത്ത് സിറ്റി: ശീതകാലത്ത് ആളുകൾക്കിടയിൽ എളുപ്പത്തിൽ രോ​ഗങ്ങളും പകർച്ചവ്യാധികളും പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശീതകാല രോഗങ്ങളുമായുള്ള അണുബാധയുടെ നിരക്ക് നവംബർ, ഡിസംബർ മാസങ്ങളിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് കഴിഞ്ഞ ജനുവരി മാസത്തിൽ വർധനവ് രേഖപ്പെടുത്തി. വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മഹാമാരി കാലയളവ് ഒഴികെയുള്ള മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സമയത്ത് ഇത് സാധാരണ നിരക്കിൽ തന്നെയാണെന്ന് ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു. 

ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോ​ഗ്യ വിഭാ​ഗം ഉറപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ചും പുതിയ കൊവിഡ് വൈറസ് ബാധിച്ച കേസുകളുടെ എണ്ണം നിലവിൽ 40 കേസുകളിൽ കവിയാത്തതിനാലും അതിൻ്റെ ലക്ഷണങ്ങൾ കുറവായതിനാലും ജാ​ഗ്രത തുടർന്നാൽ മാത്രം മതിയാകും. ലദോഷം, സീസണൽ ഇൻഫ്ലുവൻസ, ന്യുമോണിയ, കൊവിഡ് എന്നിവയാണ് പ്രധാനമായും കണ്ടു വരുന്നത്. പബ്ലിക് ഹോസ്പിറ്റലുകളിലെ ക്ലിനിക്കുകളിലേക്കോ അത്യാഹിത വിഭാഗങ്ങളിലേക്കോ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Related News