ആധുനിക കുവൈത്തിന്റെ അടയാളമായും പ്രതീകമായും മാറിയ കുവൈത്ത് ടവർ സന്ദർശിക്കാം

  • 23/02/2024


കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിന്റെ അടയാളമായും പ്രതീകമായും തലയുയർത്തി നിൽക്കുകയാ് കുവൈത്ത് ടവറുകൾ. കൂറ്റൻ ടവറുകളിലുള്ള കൂറ്റൻ ഗോളങ്ങൾ കുവൈത്ത് സിറ്റിയുടെ പ്രതീകമായി മാറിയതിനാൽ പ്രവാസികളും വിനോദസഞ്ചാരികളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. കുവൈത്ത് ടവറുകൾ രൂപകൽപ്പന ചെയ്തത് ഡാനിഷ് വാസ്തുശില്പിയായ മാലെൻ ജോർൺ ആണ്. 1977 ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്തു. 

1979 മാർച്ച് 1 ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യപ്പെട്ട ഈ ടവറുകൾ 2012 മാർച്ച് മുതൽ 2016 മാർച്ച് 8 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നു. ഷാർഖിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കടൽത്തീരത്താണ് കുവൈത്ത് ടവറുകൾ സ്ഥിതി ചെയ്യുന്നത്. റിവോൾവിംഗ് അല്ലെങ്കിൽ വ്യൂവിംഗ് സ്ഫിയർ സന്ദർശിക്കുകയാണെങ്കിൽ, പ്രവേശന ഫീസ് ഒരാൾക്ക് മൂന്ന് ദിനാറാണ്. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശന ഫീസ് ഈടാക്കില്ല. രാവിലെ 8:00 മുതൽ രാത്രി 11:00 വരെ സന്ദർശനത്തിന് സമയം അനുവദിച്ചിട്ടുണ്ട്.

Related News