കുവൈറ്റ് ദേശീയദിനാഘോഷം; ആഘോഷിക്കാൻ ക്ഷണിച്ച് ദുബായ്

  • 23/02/2024

 


കുവൈത്ത് സിറ്റി: ദേശീയ അവധി ദിനത്തോട് അനുബന്ധിച്ച് കുവൈത്തിൽ നിന്നുള്ള അതിഥികൾക്ക് ദുബായ് സര്‍ക്കാര്‍ അതിശയകരമായ വിവിധ വിനോദ പരിപാടികൾ ഒരുക്കുന്നു. കുവൈത്തിൽ നിന്നുള്ള സന്ദർശകരെ ദുബായ് സ്വാഗതം ചെയ്യുകയാണ്. മികച്ച ഔട്ട്ഡോർ അനുഭവങ്ങൾ മുതൽ ഷോപ്പിംഗ്, ഏറ്റവും പ്രമുഖമായ കലാ-സാംസ്കാരിക പരിപാടികൾ, വിവിധ കായിക വിനോദങ്ങൾ, കൂടാതെ ഏറ്റവും ആഡംബരവും വിശിഷ്ടവുമായ ഹോട്ടൽ താമസ പാക്കേജുകൾ തുടങ്ങി അതിശയകരമായ ഒരു അവധിക്കാലം ചെലവഴിക്കാനാണ് ദുബൈയ് ക്ഷണിക്കുന്നത്. 

ബാം വെസ്റ്റ് ബീച്ച്, ദുബായ് ഹാർബർ തുടങ്ങിയ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ടേസ്റ്റ് ഓഫ് ദുബായ് ഫെസ്റ്റിവൽ പോലുള്ള ഏറ്റവും പ്രശസ്തമായ പരിപാടികളിൽ പങ്കെടുക്കാനും അതിഥികളെ ക്ഷണിക്കുന്നു. ഫെബ്രുവരി 23 മുതൽ 25 വരെയുള്ള കാലയളവിൽ ഏറ്റവും പ്രശസ്തവും രുചികരവുമായ വിഭവങ്ങൾ ആസ്വദിക്കാനാകും. ഫെബ്രുവരി 25ന് അറബ് ലോകത്തെ ഏറ്റവും വലിയ കലാപരിപാടികളിലൊന്നിനും ദുബായ് സാക്ഷ്യം വഹിക്കും.

Related News