രണ്ട് പാലങ്ങള്‍ പുതിയതായി തുറക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്ത്

  • 23/02/2024


കുവൈത്ത് സിറ്റി: രണ്ട് പാലങ്ങള്‍ പുതിയതായി തുറക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്ത്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് (അഞ്ചാമത്തെ റിംഗ് റോഡ്) അവന്യൂസ് മാളിലേക്ക് (അൽ-ഗസാലി റോഡിന് എതിർവശത്ത്) ഇരുവശത്തുനിന്നും (സാൽമിയ, ജഹ്‌റ) പ്രവേശനം നൽകുന്ന രണ്ട് പുതിയ പാലങ്ങൾ തുറക്കുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് പ്രഖ്യാപിച്ചു. ഷെയ്ഖ് സായിദ് റോഡിന് (അഞ്ചാമത്തെ റിംഗ് റോഡ്) സമാന്തരമായി മൂന്ന് പാതകളുള്ള ഒരു സർവീസ് റോഡ് തുറക്കുകയും സർവീസ് റോഡിലേക്കുള്ള പ്രവേശന കവാടം മാറ്റി സ്ഥാപിക്കുകയും ചെയ്യും. സാൽമിയയിൽ നിന്ന് അൽ ഗസാലി റോഡിലേക്കും അവന്യൂസ് മാളിലേക്കും പോകുന്ന എയർപോർട്ട് റോഡ് ഇന്‍റർസെക്‌ഷൻ കഴിഞ്ഞാണ് ഇത് നിലവിലുള്ളത്.

Related News