ബയോമെട്രിക് ; അപ്പോയിൻമെന്‍റ് സഹേല്‍ ആപ്പ് വഴി ചെയ്യാം

  • 24/02/2024


കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും സഹേൽ ആപ്ലിക്കേഷൻ വഴി നേരിട്ട് അവരുടെ ബയോമെട്രിക് വിരലടയാളങ്ങൾക്കായി അപ്പോയിൻമെന്‍റ് ആപ്പിന്‍റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെം അറിയിച്ചു. ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യണമെന്നും അപ്പോയിൻമെന്‍റുകള്‍ എന്ന വിഭാഗത്തിലേക്ക് പോയി ബുക്കിംഗ് സെലക്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഓപ്ഷനിലേക്ക് പോയി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ എവിഡൻസ് സെക്ട് ചെയ്ത് ബയോമെട്രിക് ഫിംഗർപ്രിന്‍റ് തെരഞ്ഞെടുക്കാം. ലൊക്കേഷൻ തിരഞ്ഞെടുത്താല്‍ നിർദ്ദിഷ്ട ദിവസങ്ങളിലുള്ള സമയങ്ങള്‍ കാണാൻ കഴിയും. ബുക്കിംഗിന് ശേഷം ബയോമെട്രിക് ഫിംഗർപ്രിന്‍റ് നടപടിക്രമത്തിനായി എത്തുമ്പോൾ ഉപയോക്താക്കൾക്ക് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനിലേക്കോ സിവിൽ ഐഡിയിലേക്കോ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും.

വെബ്സൈറ്റ് വഴി ബുക്കിംഗ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Related News