കുവൈറ്റ് ദേശീയ ദിനാഘോഷങ്ങള്‍; നിയമലംഘകരോട് വിട്ടുവീഴ്ച വേണ്ടെന്ന് ആഭ്യന്തര മന്ത്രി

  • 25/02/2024



കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്കും മോശമായി പെരുമാറുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വ്യക്തമാക്കി. രാജ്യം 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ പൊതു ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ രാജ്യവ്യാപകമായി വിന്യസിച്ചിരിക്കുന്ന ചെക്ക്‌പോസ്റ്റുകളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരോട് ക്ഷമയോടെ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രിയപ്പെട്ട അവസരങ്ങളിലെ സന്തോഷം പൗരന്മാരുമായും താമസക്കാരുമായും പങ്കിടാനും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാല്‍, നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Related News