കുവൈറ്റ് ദേശീയദിനാഘോഷം; ബെയ്ത്ത് അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയത്തിൽ പതാക ഉയർത്തി

  • 25/02/2024



കുവൈത്ത് സിറ്റി: രാജ്യം 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ കുവൈത്ത് നാഷണൽ മ്യൂസിയം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ബെയ്ത്ത് അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയത്തിൽ പതാക ഉയർത്തൽ പരിപാടി നടത്തി. ബെയ്ത്ത് അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയത്തോടുള്ള താത്പര്യം ദേശീയ സാംസ്കാരിക കേന്ദ്രത്തിന്‍റെ മുൻഗണനകളിലൊന്നാണെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസർ പറഞ്ഞു.
 
കാരണം ഇത് ചരിത്രപരമായ നാഴികക്കല്ലും ക്രൂരമായ ഇറാഖി അധിനിവേശത്തിനെതിരായ കുവൈത്തി യുവാക്കളുടെ ചെറുത്തുനിൽപ്പിന്‍റെ ഒരു പ്രധാന പ്രതീകവുമാണ്. അൽ മസില ഗ്രൂപ്പ് - കുവൈത്ത് പവര്‍ എന്ന ഗ്രൂപ്പിന് 19 കുവൈത്തി യുവാക്കളാണ് നേതൃത്വം നൽകിയത്. 12 പേരാണ് രക്തസാക്ഷികളായത്. 1991 ഫെബ്രുവരി 24ന് മാതൃരാജ്യത്തിനായി അവര്‍ തീർത്ത പ്രതിരോധവും ഇതിഹാസ പോരാട്ടവും വിവരിക്കാൻ ഓഗ്മെന്‍റഡ് റിയാലിറ്റി" സാങ്കേതികവിദ്യയിലൂടെ ഒരു പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

Related News