ദേശീയദിനാഘോഷം; വാട്ടർ ബലൂണുകൾ എറിയുന്നതിനിടെ ജഹ്‌റയിൽ പിടിയിലായത് ഒരാള്‍ മാത്രം

  • 26/02/2024


കുവൈത്ത് സിറ്റി: വാട്ടർ ബലൂണുകൾ എറിയുന്നതിനിടെ ജഹ്‌റ ഗവർണറേറ്റ് പട്രോളിംഗിൽ ഒരാൾ മാത്രമാണ് പിടിക്കപ്പെട്ടതെന്നഅ അധികൃതര്‍. അറസ്റ്റിലായ ആളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തതായും ജഹ്‌റ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് ഒഖ്‌ല സ്ഥിരീകരിച്ചു. നിയുക്ത സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഇടങ്ങളിലും സംഘടിതമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറച്ചതെന്ന് സാലിഹ് ഒഖ്‌ല പറഞ്ഞു. 

ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ്, കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ചട്ടങ്ങൾ ലംഘിച്ച 60 ലധികം ക്യാമ്പുകൾ പൊളിച്ചുനീക്കി. അതേസമയം, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഓപ്പറേഷൻസ് ഡയറക്ടർ, ബ്രിഗേഡിയർ ജനറൽ മുഹമ്മദ് താഹിർ അൽ ഇബ്രാഹിം, കഴിഞ്ഞ കാലങ്ങളിലുണ്ടായ തെറ്റുകൾ തിരുത്താൻ ലക്ഷ്യമിട്ട് ഈ വർഷം ജാബർ ബ്രിഡ്ജ് സെക്യൂരിറ്റി പോയിൻ്റിലെ ക്യാമ്പുകൾക്കായുള്ള പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരുന്നു.

Related News