ദേശീയ ദിനാഘോഷങ്ങളിലെ ആക്രമണങ്ങളിൽ കുറവുണ്ടായെന്ന് കണക്കുകള്‍

  • 26/02/2024


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളിലെ ആക്രമണങ്ങളിൽ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ് വെളിപ്പെടുത്തി. ഇന്ന് നാല് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ജഹ്‌റ ഗവർണറേറ്റിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്‌ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് താഹറിന്‍റെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സുരക്ഷാ പദ്ധതി നടപ്പാക്കുന്നത് ഉറപ്പാക്കാനും അദ്ദേഹം ഷെയ്ഖ് ജാബർ ബ്രിഡ്ജിലെ സുരക്ഷാ ചെക്ക് പോയിന്‍റ് സന്ദർശിച്ചിരുന്നു.

ആഘോഷങ്ങള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് അൽ നവാഫ്, മൊബൈൽ വെണ്ടർമാർക്കുള്ള ലൈസൻസുകൾ നിയന്ത്രിക്കുന്നതും മോട്ടോർ സൈക്കിളുകളുടെ വ്യാപനം തടയുന്നതും ഉൾപ്പെടുന്ന മന്ത്രാലയത്തിന്‍റെ തുടര്‍ നടപടികളെ കുറിച്ചും സൂചിപ്പിച്ചു. മൊബൈൽ പലചരക്ക് കടകളുടെ പ്രവര്‍ത്തനങ്ങള്ർ കുറഞ്ഞതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ഉയർന്ന അവബോധവും മന്ത്രാലയത്തിന്‍റെ സുരക്ഷാ നടപടികളും മാറ്റങ്ങള്‍ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Related News