കുവൈറ്റ് ദേശീയ ദിനാഘോഷം; പ്രത്യേക ഡൂഡിലുമായി ഗൂഗിളും

  • 26/02/2024


കുവൈത്ത് സിറ്റി: രാജ്യം 63-ാമത് ദേശീയ ദിനാഘോഷവും വിമോചനത്തിന്‍റെ 33-ാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ ആശംസയുമായി ഗൂഗിളും. ഗൂഗിള്‍ ഡൂഡില്‍ കുവൈത്ത് പതാകയാല്‍ അലങ്കരിക്കപ്പെട്ടു. പച്ച നിറത്തിൽ ഫ്രെയിം ചെയ്ത ടെംപ്ലേറ്റിനുള്ളിൽ ഉയരത്തിൽ പറക്കുക തരത്തിലാണ് പതാകയുള്ളത്. പതാകയിൽ ക്ലിക്കുചെയ്യുമ്പോൾ സെർച്ച് എഞ്ചിൻ സന്ദർശകനെ കുവൈത്ത് ദേശീയ ദിനത്തിനായുള്ള ഒരു പ്രത്യേക പേജിലേക്ക് കൊണ്ടുപോകും. ഏറ്റവും സമ്പന്നമായ വിവരങ്ങൾ, വാർഷികത്തെക്കുറിച്ച് ഇൻറർനെറ്റിലെ വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ആർക്കൈവ് എന്നിവയും ഉൾപ്പെടുന്നു.

Related News