കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായി ആർമി മ്യൂസിക് ബാൻഡുകൾ

  • 26/02/2024

 

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ ശ്രദ്ധേയമായ പ്രകടനവുമായി ആർമി മ്യൂസിക് ബാൻഡുകൾ. പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈനിക വാഹനങ്ങൾ അൽ ഖലീജ് സ്ട്രീറ്റിൽ എത്തുകയും ബാൻഡുകള്‍ ദേശീയ അവധി ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരുന്നു മ്യൂസിക് ബാൻഡിന്‍റെ പ്രകടനം. 

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് മാറ്റിവച്ച എയർഫോഴ്‌സ് ഷോയ്ക്കായി എല്ലാവരും കാത്തിരിക്കുമ്പോൾ ആർഎംഐ ഓഫീസർമാർ അവരുടെ വാഹനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ച് നല്‍കിയത് വലിയ അനുഭവമായി. പൗരന്മാരുടെയും താമസക്കാരുടെയും ഇടയിൽ കുവൈത്ത് ടവറിൽ നടന്ന സൈനിക പരിപാടികൾക്ക് കാഴ്ചക്കാരും ഏറെയുണ്ടായിരുന്നു.

Related News